വിവാദങ്ങള്‍ക്കിടെ ദി കേരള സ്‌റ്റോറി കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി എറണാകുളം ഷേണായീസ് തീയേറ്ററിലാണ് പ്രദര്‍ശനം നടന്നത്. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സിനിമ കണ്ടു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പ്രിവ്യൂ നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ ഷൈജു കെ എസ് ഉള്‍പ്പെടെയുള്ളവര്‍ സിനിമ കണ്ടു. ഷിബു തിലകന്‍ ഉള്‍പ്പെടെയുള്ള അതിഥികളും സിനിമ കാണാനായെത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊച്ചിയില്‍ പ്രിവ്യൂ ഷോ ഒരുക്കിയതെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്.

അതേസമയം ദി കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. മെയ് 5 ന് ചിത്രം റിലീസ് ചെയ്യാന്‍ പോകുകയാണ്. അതിനാല്‍ അടിയന്തര വാദം കേള്‍ക്കാന്‍ ഹൈക്കോടതിയെ സമീപിക്കാം. ‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ‘എല്ലാ കേസിലും പ്രതിവിധിയായി സുപ്രീം കോടതിക്ക് വരാനാകില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാം. ഇവിടെ നമുക്ക് ഒരു സൂപ്പര്‍ ഹൈക്കോടതി ആകാന്‍ കഴിയില്ല.’, ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് കോടതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...