കൊച്ചി : കൊച്ചിയില്‍ നിന്ന് അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് പേരെ പിടികൂടിയ വിവരം കേരള പോലീസ് അറിഞ്ഞത് വൈകി. എന്നാല്‍ പരിശോധനകള്‍ നടക്കാന്‍ പോകുന്ന വിവരം ഡിജിപിയെ നേരത്തെ അറിയിച്ചിരുന്നു. ഇത് ഭീകരരെ കണ്ടെത്താനെന്നുള്ളത് പോലീസ് അറിഞ്ഞിരുന്നില്ല.
പോലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്നും പോലീസ് പരാജയമാണെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ പിടിയിലായവര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. കൂടാതെ ഇനിയുള്ള അന്വേഷണങ്ങളില്‍ പോലീസിന്റെ സഹായവും എന്‍ഐഎയ്ക്ക് ഉണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.
പിടിയിലായവര്‍ ഇത്തരത്തിലുള്ള ഭീകരവാദ നിലപാടുള്ള വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നതായും ഇവര്‍ യോഗങ്ങളില്‍ പങ്കെടുത്തതായി കണ്ടത്താനായിട്ടില്ലെന്നും പോലീസ് വിലയിരുത്തുന്നു.