രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ ഈ ആഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ ഈ ആഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. അടുത്ത ഘട്ട സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ യോഗത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. രോഗബാധിതരാകുന്നവരില്‍ നിരവധി പേര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ന്നും നേരിടേണ്ടി വരുന്നു. ഇതിനൊപ്പം അടുത്ത ഘട്ട അണ്‍ലോക്ക് ഘട്ടത്തെക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1,247 പേര്‍ പുതുതായി മരിച്ചതോടെ മരണസംഖ്യ 85,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 79% കടന്നത് ആശ്വാസമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...