കൊച്ചി : കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് തൃക്കാക്കരയിലേക്കാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനപ്പോരാട്ടമാണ്. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സെഞ്ച്വറി തികയ്ക്കാനുള്ള പോരാട്ടം കൂടിയാണ്. പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഒരു വശത്താണെങ്കിലും തൃക്കാക്കരയിലെ 119-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഞ്ച് സ്ത്രീകളും.
119-ാം നമ്പർ ബൂത്തിന്റെ പ്രത്യേകത എന്താണ്? തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആകെ 239 ബൂത്തുകളാണുള്ളത്. തൃക്കാക്കരയിലെ ഇൻഫന്റ് ജീസസ് എൽ.പി.എസ് ആണ് ബൂത്ത് നമ്പർ 119. പോളിംഗ് ഉദ്യോഗസ്ഥരെല്ലാം സ്ത്രീകളുള്ള ഏക ബൂത്താണിത്. ഒരു സ്ത്രീക്ക് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതലയും നൽകിയിട്ടുണ്ട്.