സ്കൂളുകൾക്ക് മുന്നിൽ രാവിലെയും വൈകീട്ടും പോലീസ് ഡ്യൂട്ടി വേണമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാവിലെയും വൈകുന്നേരവും തിരക്കേറിയ റോഡുകൾക്ക് സമീപമുള്ള സ്കൂളുകൾക്ക് മുന്നിൽ ഡ്യൂട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുട്ടികൾക്ക് റോഡിന്റെ മറുവശത്ത് കടക്കാനും ഗതാഗതം ക്രമീകരിക്കാനും പോലീസ് സഹായിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി. ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ഡി.ജി.പി അനിൽകാന്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി.ശിവൻകുട്ടി ഈ ആവശ്യം ഉന്നയിച്ചത്.

മന്ത്രിയുടെ ചേംബറിലാണ് ചർച്ച നടന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. സ്കൂൾ തുറക്കുന്ന ദിവസം റോഡുകളിൽ അഭൂതപൂർവമായ തിരക്കിന് സാധ്യതയുണ്ടെന്നും പോലീസ് വകുപ്പിന്റെ സഹായവും സഹകരണവും അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ തുറക്കുന്ന ദിവസം മാതാപിതാക്കൾ കുട്ടികളുമായി വാഹനങ്ങളിൽ വരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് പോലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടത്.

സ്കൂളുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് സൈൻ ബോർഡുകളും സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികൃതരുടെ സഹായം ലഭ്യമാക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നൽകി. പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും പോലീസ് സഹായത്തിനായി അടുത്തുള്ള സ്റ്റേഷൻ അധികൃതരുടെ സഹായം തേടാൻ മടിക്കരുതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...