വയോധികന്റെ സംസ്കാര ചടങ്ങിന് കുഴിവെട്ടുക്കാർ വെള്ളമടിച്ച് ഫിറ്റ് ; സ്ത്രീകൾ കുഴിവെട്ടി മൃതദേഹം സംസ്‌ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയോധികന്റെ സംസ്കാര ചടങ്ങിന് അതിര് തർക്കം തടസമായി. പോലീസിന്റെ സാന്നിധ്യത്തിൽ കുഴിയെടുക്കാനുള്ള വസ്തുവിന്റെ കാര്യം ചർച്ച ചെയ്ത് പരിഹരിച്ചുവെങ്കിലും ഇതിനോടകം കുഴിയെടുക്കാൻ വന്ന തൊഴിലാളികൾ മദ്യലഹരിയിൽ കുഴഞ്ഞ അവസ്ഥയിലായി. ഒടുക്കം പരേതന്റെ ബന്ധുക്കളായ സ്ത്രീകൾ ഇറങ്ങി കുഴിവെട്ടി. സഹായത്തിന് പോലീസും നാട്ടുകാരും ചേർന്നു.

വടശേരിക്ക തടത്തിൽ ചെമ്പരത്തിമൂട്ടിൽ പ്രഭാകരന്റെ (65) സംസ്കാരമാണ് വിവാദമായത്. വർഷങ്ങളായി ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടത്താനൊരുങ്ങിയപ്പോഴാണ് തൊട്ടടുത്ത വീട്ടുകാരുമായി അതിരു തർക്കമുണ്ടായത്. വിവരമറിഞ്ഞ് പെരുനാട് സ്റ്റേഷനിലെ എസ്ഐയും പോലീസുകാരും സ്ഥലത്തെത്തി.

പ്രഭാകരന്റെ ബന്ധുക്കളായ അനുജ, ശാരദ, പൊന്നമ്മ എന്നിവർ കൈക്കോട്ടും തൂമ്പയുമായി കുഴിയെടുക്കാൻ ഇറങ്ങുകയായിരുന്നു. പെരുനാട് സ്റ്റേഷനിലെ എസ്ഐ വിജയൻ തമ്പി തന്റെ സഹപ്രവർത്തകരെയും പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ജോർജ് കുട്ടിയെയും നാട്ടുകാരിൽ ചിലരെയും കൂട്ടി കുഴിവെട്ടി സംസ്കാര ചടങ്ങുകൾക്ക് സൗകര്യമൊരുക്കിയതോടെ എല്ലാം ശുഭപര്യവസായിയായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ നീക്കം ന്യൂനപക്ഷ വിരുദ്ധം; നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി...

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...