കേരളം നാളെ ബൂത്തിലേക്ക് ; വൻ ആവേശത്തിൽ രാഷ്ട്രീയപാർട്ടികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ 2,77,49,159 വോട്ടർമാർ വെള്ളിയാഴ്ച ബൂത്തിലേക്ക്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 194 പേർ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു പോളിങ് ശതമാനം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. 80 ശതമാനത്തിൽ കുറയാതിരിക്കുക ഇത്തവണ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ. രാഷ്ട്രീയപ്പാർട്ടികളുടെ ആരോപണ, പ്രത്യാരോപണങ്ങൾ കത്തിക്കയറിയ തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷം ക്രെയിനിലും മണ്ണുമാന്തിയിലുമായി സ്ഥാനാർഥികൾ ആകാശത്തേക്കുയർന്നു.

ഇനിയുള്ള മണിക്കൂറുകൾ നിശ്ശബ്ദ പ്രചാരണം. അങ്ങിങ്ങായി സംഘർഷമുണ്ടായെങ്കിലും ഉത്സവപ്പകിട്ടോടെയായിരുന്നു ബുധനാഴ്ച വൈകീട്ട് പ്രചാരണപ്പൂരത്തിന്റെ കൊടിയിറക്കം. പൂക്കാവടിയും വാദ്യമേളങ്ങളുമായെത്തി നിറങ്ങൾ വിതറിയ കൊട്ടിക്കലാശത്തിൽ സ്ഥാനാർഥികളും നേതാക്കളും നിറഞ്ഞുനിന്നു. തുടർന്ന്‌ വോട്ടെടുപ്പിന് ഒരുപകലിരവിന്റെ അകലത്തിൽ നിശ്ശബ്ദപ്രചാരണത്തിനായി അവർ വേദിയൊഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...