പത്തനംതിട്ട : അതി ദരിദ്രരായവര്‍ക്ക് സമ്പൂര്‍ണമായി റേഷന്‍ കാര്‍ഡ് വിതരണം നടത്തുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. അതിദാരിദ്ര നിര്‍മാര്‍ജനം മൈക്രോ പ്ലാന്‍ രൂപികരണത്തിന്റെയും അവകാശം അതിവേഗം പദ്ധതിയുടെയും സംസ്ഥന തല പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 3,53,129 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡുകള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അടക്കം നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കൊണ്ട് പുതിയ കാര്‍ഡുകള്‍ നല്‍കി. 3,43,173 കാര്‍ഡുകള്‍ മുന്‍ഗണന കാര്‍ഡുകളായും മാറ്റി. അതി ദരിദ്രര്‍ക്ക് ആധാര്‍ കാര്‍ഡ് ഉറപ്പാക്കി. ദാരിദ്ര അവസ്ഥ മാറ്റി എടുക്കുന്നതിന് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പു വരുത്തുകയാണ് ഏറ്റവും പ്രധാനം. അതിന് എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് ഉറപ്പാക്കണം.
ആവശ്യമായ ഭക്ഷ്യ ധ്യാനവും ചികിത്സയും പാര്‍പ്പിടവും ലഭിക്കുന്നതിനായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. ലൈഫ് പദ്ധതിയില്‍ പ്രത്യേക പരിഗണന കൊടുത്ത് വീട് ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ദാരിദ്ര്യ അവസ്ഥ മാറ്റി എടുക്കുന്നതിനായി എല്ലാവകുപ്പുകളുടെയും മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































