കേരള ട്രാവൽ മാർട്ട് 2023 ; ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള ട്രാവൽ മാർട്ടിന് ഇന്ന് തിരി തെളിയും. വൈകിട്ട് 7 മണിക്ക് ടൂറിസം മന്ത്രി മുഹമ്മദ് പി.എ റിയാസ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിക്കും. കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് മെയ് 9 മുതൽ 12 വരെയാണ് നടക്കുന്നത്. ടൂറിസം മേഖലയിലെ തന്നെ ഏറ്റവും വലിയ ബയർ സെല്ലർ മേളയായതിനാൽ, ദേശീയ തലത്തിൽ തന്നെ പരിപാടി ശ്രദ്ധയാകർഷിക്കാറുണ്ട്. ഉദ്ഘാടന ചടങ്ങിൽ ധനമന്ത്രി കെ. എൻ ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ മന്ത്രി പി.രാജീവ് വിശിഷ്ടാതിഥിയാകും.

കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനിൽ ടൂറിസം ഡയറക്ടർ പി.ബി നൂഹ് ആമുഖ പ്രഭാഷണം നടത്തും. കൂടാതെ, ഉദ്ഘാടന സമ്മേളനത്തിൽ കെടിഎം മുൻ പ്രസിഡന്റുമാരായ ജോസ് ഡൊമനിക്ക്, ഇ.എം നജീബ്, റിയാസ് അഹമ്മദ്, അബ്രഹാം ജോർജ് എന്നിവർ പങ്കെടുക്കും. കെടിഎം പ്രസിഡന്റ് ബേബി മാത്യു സ്വാഗതവും, കെടിഎം സെക്രട്ടറി ജോസ് പ്രദീപ് നന്ദിയും പറയും. മെയ് 10 മുതൽ 12 വരെ വിവിധ വെർച്വൽ ബിസിനസ് മീറ്റുകൾ നടക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...