സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം ; 800 കോടി രൂപ കടമെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. പ്രത്യേക ലേലം അടുത്ത ചൊവാഴ്ച്ച നടക്കും. സംസ്ഥാനത്തെ പോലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പ് ഉടമകൾ. ഡീസൽ അടിച്ച വകയിൽ പമ്പുകൾക്ക് നൽകാനുള്ളത് ഒരു കൊല്ലത്തെ കുടിശികയാണ്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പെട്രോളിംഗ് പോലീസ് നിർത്തിവച്ചു. നവകേരള സദസിനായി ഓടിയ വകയിൽ നൽകാനുള്ളത് ലക്ഷങ്ങൾ. കേസ് അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന് പരാതി.

എന്നാൽ സംസ്ഥാനത്തെ വികസന പദ്ധതിക്കായുള്ള ഫണ്ടിന്റെ ദൗർലഭ്യം കണക്കിലെടുത്ത് വരാനിരിക്കുന്ന ബജറ്റിൽ മൊത്തം പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശമുണ്ട്. നികുതി വരുമാനവും കടമെടുപ്പും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. 2023-24 ബജറ്റിലെ മൊത്ത വിഹിതത്തിൽ, 30,370 കോടി രൂപ സംസ്ഥാന പദ്ധതിക്ക് കീഴിലും 8,259.19 കോടി രൂപ സിഎസ്എസും എൻസിഡിസിയും ചേർന്നും വകയിരുത്തിയിരുന്നു. സംസ്ഥാന പദ്ധതി പ്രകാരം 30,370 കോടി രൂപയിൽ 23,000 കോടി രൂപ മാത്രമാണ് സർക്കാരിന് സമാഹരിക്കാൻ കഴിഞ്ഞത്. കേന്ദ്രസഹായം കുറഞ്ഞതും തിരിച്ചടിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...