വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് : ഉടമകൾക്ക് സൗകര്യപ്രദമായ ഓഫീസ് തിരഞ്ഞെടുക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫിറ്റ്നസ് ടെസ്റ്റിന് സൗകര്യപ്രദമായ ഓഫീസ് തിരഞ്ഞെടുക്കാൻ വാഹന ഉടമകൾക്ക് സർക്കാർ അനുമതി. ടാക്സി, ടിപ്പർ മേഖലയിലെ വിവിധ സംഘടനകളുമായി മന്ത്രി സി.പി ജോൺ നടത്തിയ ചർച്ചയിലാണ് ധാരണ. ഏറെക്കാലമായി വാഹനമേഖലയിൽ നിന്നുയരുന്ന ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്. സദുദ്ദേശത്തോടെയാണ് സർക്കാർ ഈ ആവശ്യം അംഗീകരിച്ചതെങ്കിലും ഇടനിലക്കാരും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരുമായുള്ള ബന്ധം കൈക്കൂലിക്കുള്ള അവസരമായി മാറ്റാനിടയുണ്ട്. നേരത്തേ പല മന്ത്രിസഭയുടെ കാലത്തും ഈ ആവശ്യം ചർച്ചയിൽ എത്തിയെങ്കിലും ക്രമക്കേടിന് സാധ്യതയുള്ളതിനാൽ തള്ളിക്കളയുകയായിരുന്നു. വാഹനം പരിശോധിക്കാതെ ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പിലുണ്ട്.

ഇവർ ജോലി ചെയ്യുന്നിടത്തേയ്ക്ക് ഫിറ്റ്നസ് ടെസ്റ്റിന്‌ കൂടുതൽ വാഹനങ്ങൾ എത്തും.
അടുത്തിടെ കൊല്ലം ആർ.ടി ഓഫീസിൽ നടന്ന വിജിലൻസ് പരിശോധനയിൽ 512 വാഹനങ്ങളുടെ ഫിറ്റ്നസ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. മറ്റു ഓഫീസുകളിൽ പരിശോധിക്കേണ്ട വാഹനങ്ങളാണ് കൊല്ലത്ത് എത്തിയത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചില ഇൻസ്പെക്ടർമാർ ഇവയ്ക്ക് ഫിറ്റ്നസ് നൽകി. വടക്കൻ ജില്ലകളിൽ നിന്നുള്ള റൂട്ട് ബസുകൾവരെ കൊല്ലത്ത് ഫിറ്റനസിന് എത്തിയതിൽ ദൂരുഹതയുണ്ട്. ക്രമക്കേട് കാണിച്ച അസി. വെഹിക്കിൾ ഇൻസ്പെക്ടർ സസ്പെൻഷനിലാണ്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അറ്റകുറ്റപ്പണി തീർത്ത് പെയിന്റ് അടിച്ച് ഫിറ്റ്നസിന് യോഗ്യമാക്കാൻ കുറഞ്ഞത് ഒന്നര ലക്ഷം രൂപയെങ്കിലും വേണ്ടിവരും. കൈക്കൂലി വാങ്ങി ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥർ ഉള്ളപ്പോൾ കാശുമുടക്കി വാഹനം പണിയുന്നതിനെക്കാൾ ലാഭകരം അവർ ജോലി ചെയ്യുന്നിടത്തേയ്ക്ക് എത്തുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം

0
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്...

സൈക്കിളിൽ വരുന്നതിനിടെ കുഴിയിൽ വീണ് അപകടം ; കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

0
ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ്...

എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട്...

0
തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക്...