കേരളത്തില്‍ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ വടക്ക് – കിഴക്കന്‍ കാലവര്‍ഷം സജീവമായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, ഏഴ് സെന്റിമീറ്റര്‍. എറണാകുളം ജില്ലയിലെ പിറവത്ത് ആറ് സെന്റിമീറ്ററും കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് സെന്റിമീറ്ററും മഴ ലഭിച്ചു. നവംബര്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളൊന്നും ഇല്ല.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌. വാഹനത്തിനുള്ളിലാണെങ്കില്‍ തുറസായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്തുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്

സിയാല്‍ കൊച്ചി

കൂടിയത്- 35 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെല്‍ഷ്യസ്

കണ്ണൂര്‍

കൂടിയത്- 36 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെല്‍ഷ്യസ്

കരിപ്പൂര്‍ വിമാനത്താവളം

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്

കോട്ടയം (ആര്‍ബി)

കൂടിയത്- 35 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്

കോഴിക്കോട്

കൂടിയത്- 35 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്

കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെല്‍ഷ്യസ്

പുനലൂര്‍

കൂടിയത്- 34 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്

വെളളാനിക്കര

കൂടിയത്- 34 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...