അക്കാദമിക് മികവിന് പ്രാധാന്യം ; കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റും : മുഖ്യമന്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അക്കാദമിക് മികവിന് പ്രാധാന്യം നൽകിയും അടിസ്ഥാന സൗകര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തിയും കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കിമാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. അതിനായി സംസ്ഥാനത്തെ പാഠ്യപദ്ധതി ഉൾപ്പടെ പരിഷ്‌ക്കരിക്കുമെന്നും ഗവേഷണ രംഗം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളേജിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തു കൂടുതൽ സെന്റർ ഫോർ എക്‌സലൻസുകൾ ഉണ്ടാകുന്നതിനായി സൗകര്യങ്ങൾ വർധിപ്പിക്കും. സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന കേന്ദ്രങ്ങളായി അവയെ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്കാഡമിക് സൗകര്യങ്ങൾ വർധിക്കുന്നതോടെ പുറം ദേശത്തു നിന്നും പഠനത്തിനായി വിദ്യാർഥികൾ എത്തും. അക്കാഡമിക് രംഗത്തെ നവീകരണത്തോടെ സംസ്ഥാനത്തെ കലാലയങ്ങൾക്കും യൂണിവേഴ്‌സിറ്റികൾക്കും മികച്ച ഗ്രെഡിങ് നേടാൻ കഴിയുമെന്നും അതിലൂടെ കേരളം വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...