വാഹനങ്ങള്‍ പോകുമ്പോള്‍ വലിയ ശബ്ദത്തില്‍ കുലുക്കം ; വടക്കാഞ്ചേരിപ്പാലം പഞ്ചവടിപ്പാലമോ

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി : വാഹനങ്ങള്‍ പോകുമ്പോള്‍ വലിയ ശബ്ദത്തില്‍ കുലുക്കം വടക്കാഞ്ചേരിപ്പാലം പഞ്ചവടിപ്പാലമോ. പലാരിവട്ടം പാലത്തിന്റെ ഗതി മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേല്‍പാലത്തിനും വരുമോ എന്നതാണ് ഉയരുന്ന സംശയം. ഈ മേല്‍പ്പാലത്തിന്റെ 33 ഭാഗങ്ങള്‍ ഇതുവരെ പൊളിച്ചു. മുന്‍പു പൊളിച്ചു നിര്‍മ്മാണം നടത്തിയ സ്ഥലങ്ങളും വീണ്ടും കുത്തിപ്പൊളിക്കുകയാണ്.

പാലത്തിന്റെ രണ്ടു ബീമുകള്‍ തമ്മില്‍ ചേരുന്ന ഭാഗത്തു വാഹനങ്ങള്‍ പോകുമ്പോള്‍ വലിയ ശബ്ദത്തില്‍ കുലുക്കം അനുഭവപ്പെട്ടതോടെയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ പാലത്തിനു മുകളിലെ ടാറിങ് പൊളിച്ചു നിര്‍മ്മാണം നടത്തുന്നത്. പാലം തന്നെ പൊളിക്കേണ്ടി വരുമോ എന്ന സംശയവും ശക്തം. 420 മീറ്റര്‍ നീളലുള്ള പാലത്തിന്റെ നിര്‍മ്മാണപ്പാളിച്ച മൂലം ടാറിങ് കുത്തിപ്പൊളിച്ചു വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തുന്നതു തുടരുമ്പോള്‍ പാലത്തിന്റെ സുരക്ഷയില്‍ ആശങ്കയും ഉണ്ട്. ബീമുകള്‍ ചേരുന്ന ഭാഗത്ത് ഉരുക്കുപാളി ഘടിപ്പിച്ചു ബലപ്പെടുത്താത്തതാണ് ഇതിന് കാരണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്. അന്ന് മുതല്‍ ഇവിടെ പണിയാണ്. എട്ട് തവണ ഇതിന് ശേഷം പാലം അടച്ചിട്ട് പണി നടത്തി. മേല്‍പാലത്തിന്റെ ഉറപ്പും സുരക്ഷയും പരിശോധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. സുരക്ഷാ പരിശോധനയില്ലാതെയാണു പാത തുറന്നുകൊടുത്തത്. വിദഗ്ധരെക്കൊണ്ടു പരിശോധന നടത്താന്‍ ദേശീയപാത അഥോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മേല്‍പാതയുടെ ബലക്ഷയം സംബന്ധിച്ചു നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു വടക്കഞ്ചേരി ജനകീയവേദി ഭാരവാഹികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...