പതിനാറുകാരിയെ പീഡിപ്പിച്ച്‌ നഗ്‌നചിത്രം പകര്‍ത്തിയ കേസ് ; അതിജീവിതയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

വണ്ടിപ്പെരിയാര്‍ : ഇടുക്കി വണ്ടിപ്പെരിയാറില്‍ പതിനാറുകാരിയെ പീഡിപ്പിച്ച്‌ നഗ്‌നചിത്രം പകര്‍ത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ അതിജീവിതയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി. പരുക്കേറ്റ പശുമല സ്വദേശിയെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രദേശവാസിയായ ഷിബുവിനെ (43) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട് പശുമല എസ്റ്റേറ്റില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തിയപ്പോള്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ സി.പി.എം പശുമല ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിളിച്ചുവരുത്തി വെള്ള പേപ്പറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടതായി പറയുന്നു.

കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട സംഘം ഇതിനു വിസമ്മതിച്ച തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ഡി സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം, സിപിഎം നേതാക്കള്‍ ആരോപണം നിഷേധിച്ചു. ആറ് മാസങ്ങള്‍ക്ക് മുന്‍പു നടന്ന സംഭവത്തില്‍ ഒക്ടോബര്‍ 19നാണ് ഇടുക്കി ചൈല്‍ഡ് ലൈന്റെ നിര്‍ദേശപ്രകാരം വണ്ടിപ്പെരിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ഇപ്പോള്‍ പീരുമേട് സബ് ജയിലിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...