സ്ത്രീപീഡന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സ്ത്രീപീഡന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആലപ്പുഴ കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷഹാസ് അബ്ദുള്‍ ഹമീദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഹരിപ്പാട് സ്വദേശിനിയാണ് പരാതിക്കാരി. മറ്റൊരു വിഷയത്തില്‍ പരാതി നല്‍കാന്‍ ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയുടെ നമ്പര്‍ ഷഹാസ് അബ്ദുള്‍ ഹമീദ് കൈക്കലാക്കി. പരിചയം സ്ഥാപിച്ച്‌ ഇയാള്‍ പലവട്ടം ശല്യം ചെയ്‌തെന്നും വീട്ടിലെത്തി കടന്നുപിടിച്ചെന്നും ആണ് യുവതിയുടെ പരാതി.

യുവതിയെ സംബന്ധിച്ച്‌ ഷഹാസും കൂട്ടുകാരനും തമ്മില്‍ നടത്തിയ അശ്ലീല ഫോണ്‍ സംഭാഷണം ബന്ധുക്കള്‍ക്ക് അയച്ചു. ഇയാളുടെ താല്‍പര്യത്തിന് വഴങ്ങാതെ വന്നതോടെയാണ് ഷഹാസ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. യുവതി ആദ്യം പരാതി നല്‍കിയത് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കായിരുന്നു. എന്നാല്‍, എസ്‌പി അവധിയിലായിരുന്നു. അതിനിടെ, ജില്ലാ പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് കേസ് ഒതുക്കാന്‍ നോക്കി. മുഖ്യമന്ത്രിക്ക് കൂടി പരാതി നല്‍കിയതോടെയാണ് ആലപ്പുഴ സൈബര്‍ പോലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 451,506,509 എന്നീ വകുപ്പുകളും ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും ചേര്‍ത്താണ് കേസ്. ഇതിനെ തുടര്‍ന്നാണ് ഷഹാസ് സസ്‌പെന്‍ഷനില്‍ ആയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...