വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള വന്യജീവികളുടെ നിരീക്ഷണം കൃത്യമാക്കണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. റേഡിയോ കോളർ ഘടിപ്പിച്ച മൃഗങ്ങൾ സംസ്ഥാന പരിധിയിൽ വരുമ്പോൾ അറിയിക്കണം. സിഗ്നൽ റിസീവർ ചെയ്യാനുള്ള സംവിധാനം കേരളത്തിനും നൽകണം. വന്യജീവികളെ അതത് സംസ്ഥാന പരിധിക്കുള്ളിൽ നിർത്താൻ സാധ്യമായതെല്ലാം ചെയ്യണം. വന്യജീവി വിഷയത്തിൽ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണം. അതത് സംസ്ഥാനങ്ങളിൽ വന്യജീവികൾക്കുള്ള ആവാസവ്യവസ്ഥ ഉറപ്പുവരുത്തണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വനം, റവന്യൂ, ഫോറസ്റ്റ്, പോലീസ്, തദ്ദേശ സ്വയംഭരണ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചിരുന്നു. വയനാട് സ്‌പെഷ്യൽ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിനാണ് ചുമതല. കളക്ടറേറ്റിൽ ജില്ലാ അടിയന്തിര കാര്യനിർവഹണ കേന്ദ്രത്തിൽ താൽകാലിക സൗകര്യത്തിലാണ് കമാൻഡ് കൺട്രോൾ സെൻ്റർ പ്രവർത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...