വീണ്ടും മണ്ണെണ്ണ വിഹിതം കുറയ്ക്കുന്നു ; കൂടുതല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷം 25,000 കിലോ ലിറ്റര്‍ നോണ്‍ സബ്‌സിഡി മണ്ണെണ്ണ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ കത്ത്. കേന്ദ്രം മണ്ണെണ്ണ വിഹിതം പകുതിയായി വെട്ടിക്കുറച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. മത്സ്യബന്ധനം, കൃഷി തുടങ്ങിയ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായാണ് കേന്ദ്രം നോണ്‍ സബ്‌സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്. 2021-22 ല്‍ സംസ്ഥാനത്തിന് 21,888 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ച കേന്ദ്രം അത് 2022-23ല്‍ 7160 കിലോ ലിറ്ററും 2023-24 ല്‍ വീണ്ടും കുറച്ച് 1296 കിലോ ലിറ്ററുമാക്കിയിരുന്നു. മണ്ണെണ്ണയുടെ ലഭ്യതകുറവ് മത്സ്യബന്ധനത്തൊഴിലാളികളെയടക്കം സാരമായി ബാധിച്ചു. സംസ്ഥാനത്തുള്ള 14,332 മത്സ്യബന്ധനപെര്‍മിറ്റുകള്‍ക്കായി മാസം 2300 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്. ഈ സാഹചര്യങ്ങളെ വിലയിരുത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയത്.

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതില്‍ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളടക്കം കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. 2021-22 ല്‍ എഎവൈ, പിഎച്ച്എച്ച് കാര്‍ഡുടമകള്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയും നീല,വെള്ള കാര്‍ഡുടമകള്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത കാര്‍ഡുടമകള്‍ക്ക് എട്ട് ലിറ്റര്‍ മണ്ണെണ്ണ വീതവും അനുവദിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി 2022-23 ല്‍ കേന്ദ്ര വിഹിതം കുറഞ്ഞതോടെ ആകെ പ്രതിസന്ധിയായി. ഈ സാഹചര്യത്തില്‍ എഎവൈ,പിഎച്ച്എച്ച് കാര്‍ഡുടമകള്‍ക്ക് മാത്രം അര ലിറ്റര്‍ മണ്ണെണ്ണ നല്‍കേണ്ടി വരുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...