മുംബൈ വിമാനത്താവളത്തിലെ രണ്ട് റൺവേകൾ മെയ് രണ്ടിന് ആറ് മണിക്കൂർ അടച്ചിടും ; കൂടുതൽ വിവരങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

മുബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റൺവേകൾ താൽക്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് രണ്ടിനാണ് റൺവേ അടച്ചിടുക. രാവിലെ 11:00 മണി മുതൽ 5:00 മണി വരെ ആറ് മണിക്കൂർ നേരത്തേക്കാണ് റൺവേ താൽക്കാലികമായി അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വൈകിട്ട് 5:00 മണിക്ക് ശേഷം സാധാരണ പ്രവൃത്തി ദിവസം പോലെ തന്നെ റൺവേ പ്രവർത്തിക്കുന്നതാണ്. അതേസമയം, അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും, വിമാനങ്ങൾ റദ്ദ് ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന മുംബൈ വിമാനത്താവളം പുറത്തുവിട്ടിട്ടുണ്ട്.

മഴക്കാലം വരുന്നതിനാൽ റൺവേകളുടെയും, അനുബന്ധ സൗകര്യങ്ങളുടെയും, അറ്റകുറ്റപ്പണികൾ നടത്തുകയും റൺവേയുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന്റെയും ഭാഗമായാണ് ആറ് മണിക്കൂർ റൺവേ അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനോടൊപ്പം തന്നെ വിദഗ്ധസമിതി അംഗങ്ങൾ റൺവേയിൽ മൈക്രോ- ടോക്സ്ചർ, മൈക്രോ- ടെക്സ്ചർ എന്നിവയിൽ തേയ്മാനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിൾ റൺവേ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈ വിമാനത്താവളം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...