പത്തനംതിട്ട : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനവരി 17 ന് രാവിലെ 10 മണി മുതൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തും. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരി നയിക്കുന്ന മാർച്ച് പാർട്ടി ജില്ലാ പ്രസിഡന്റ് എൻ. എം രാജു ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ വർഗ്ഗീയമായി തരം തിരിക്കുന്ന പൗരത്വ ബില്ല് പിൻവലിക്കുക, കാരുണ്യ പദ്ധതി നിർത്തലാക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറുക, റബർ വിലയിടിവിനും തൊഴില്ലായ്മയ്ക്കും പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കളക്ട്രേറ്റിലേക്ക് യുവജന മാർച്ചും ധർണ്ണയും നടത്തുന്നത്. പാർട്ടിയുടേയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന – ജില്ലാ ഭാരവാഹികൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരി, ജനറൽ സെക്രട്ടറി ജോജി പി.തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ മത്തായി, ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് ചാൾസ് ചാമത്തിൽ എന്നിവർ അറിയിച്ചു.