Monday, October 14, 2024 3:30 am

മ​ക​ന്റെ അ​മി​ത മ​ദ്യ​പാ​ന​ത്തി​ൽ സ​ഹി​കെ​ട്ട പി​താ​വ് മ​ക​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി ; സംഭവം വടക്കാഞ്ചേരിയില്‍

For full experience, Download our mobile application:
Get it on Google Play

വ​ട​ക്ക​ഞ്ചേ​രി: മ​ക​ന്റെ അ​മി​ത മ​ദ്യ​പാ​ന​ത്തി​ൽ സ​ഹി​കെ​ട്ട പി​താ​വ് മ​ക​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. തേ​നി​ടു​ക്ക് നെ​ല്ലി​യാം​പാ​ടം കു​ന്നം​കാ​ട് മ​ന്നാ​പ​റ​മ്പിൽ മ​ത്താ​യി​യു​ടെ മ​ക​ൻ ബെ​യ്സി​ൽ (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്താ​യി​യെ (65) വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ടി​നു​ള്ളി​ൽ ഹാ​ളി​ലെ സ്റ്റെ​യ​ർ​ കെ​യ്സി​ന​ടു​ത്താ​ണ് ബെ​യ്സി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച് മ​രി​ച്ച നി​ല​യി​ൽ കി​ട​ന്നി​രു​ന്ന​ത്. സ​മീ​പ​ത്ത് വ​ടി​യും മ​റ്റും കി​ട​ക്കു​ന്നു​ണ്ട്. കഴിഞ്ഞ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് കൃ​ത്യം ന​ട​ന്നി​ട്ടു​ള്ള​ത്. ഭാ​ര്യ സാ​റാ​മ്മ​യെ മ​റ്റൊ​രു മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ടാ​ണ് മ​ത്താ​യി മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​ന​ട​ത്തി​യ​തി​നു ശേ​ഷം പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മ​ത്താ​യി മ​ക​ന്റെ  സു​ഹൃ​ത്തി​ന്റെ  വീ​ട്ടി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് ഉടൻ വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​പി​ച്ച് വീ​ട്ടു​കാ​രു​മാ​യി സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കുമ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞാ​ണ് ബെ​യ്സി​ൽ വ​ഴ​ക്ക് നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​നു മു​ൻ​പും പ​ല​ത​വ​ണ ഇ​ത്ത​ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ പ്ര​ശ്നം തീ​ർ​ക്കാ​ൻ വീ​ട്ടി​ലെ​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ വ​ഴ​ക്കു തീ​ർ​ക്കാ​നാ​യി​രി​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് സു​ഹൃ​ത്ത് വീ​ട്ടി​ൽ വ​ന്ന​ത്. എ​ന്നാ​ൽ വാ​തി​ൽ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ബെ​യ്സി​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി​യ മ​ത്താ​യി​യെ സു​ഹൃ​ത്ത് പൂ​ട്ടി​യി​ട്ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്രാ​യേ​ലി​ൽ നേ​ഴ്സിം​ഗ് ജോ​ലി​യാ​യി​രു​ന്ന ബെ​യ്സി​ൽ ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.  സ്പെ​യി​നി​ൽ ജോ​ലി​ക്കാ​യി പോ​കാ​ൻ ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​നു ശേ​ഷം മ​ത്താ​യി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ വിജയവാഡയിലെത്തിച്ച് പീഡനം : 21കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: കോലഞ്ചേരിയിൽ നിന്നും കാണാതായ പതിനഞ്ച് കാരിയെ വിജയവാഡയിൽ കണ്ടെത്തി. സംഭവവുമായി...

കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറി ? അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ്...

0
ചെന്നൈ : കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ്...

ഒരു ബ്ലോക്കില്‍ 4 ക്യാമ്പുകള്‍, സംസ്ഥാനത്തൊട്ടാകെ 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍, മന്ത്രി ഉദ്ഘാടനം...

0
തിരുവനന്തപുരം: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ...

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി ; തർക്കത്തിനിടെ പിടിച്ചുതള്ളി,...

0
കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച...