Sunday, October 6, 2024 1:12 pm

റിപ്പബ്ലിക്ക് പരേഡിൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ക്രിസ്ത്യൻ ഗാനം ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക്ക് പരേഡിൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ക്രിസ്ത്യൻ ഗാനം ഒഴിവാക്കി. അബിഡ് വിത്ത് മീ ( എന്നോടൊപ്പം വസിക്കുക)​ എന്ന ഗാനമാണ് പട്ടികയിൽ നിന്നും പ്രതിരോധ മന്ത്രാലയം ഒഴിവാക്കിയത്. 1950 മുതൽ സൈനിക പാരമ്പര്യത്തിന്റെ ഭാഗമായി ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ ഈ ബൈബിൾ ഗാനം ആലപിച്ചിരുന്നു.  ചടങ്ങിൽ 30-35 ഗാനങ്ങൾ ആലപിക്കാറുണ്ട്. എന്നാൽ എല്ലാ വർഷവും സംഗീതത്തിന്റെ പുനക്രമീകരണം നടത്തും. പത്തൊൻപതാം നൂറ്റാണ്ടിൽ സ്കോട്ടിഷ് കവിയായിരുന്ന ഹെൻറി ഫ്രാൻസിസ് ലൈറ്റാണ് അബൈഡ് വിത്ത് മി എന്ന ഗാനം രചിച്ചത്.

പുതിയ രാഗങ്ങൾ അവതരിപ്പിക്കാനും കൂടുതൽ ഇന്ത്യൻ സംഗീതങ്ങൾ ചേർക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. പാശ്ചാത്യ സംഗീതം മാറ്റി ഇന്ത്യൻ സംഗീതങ്ങൾ ഉപയോഗിക്കുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇതോടൊപ്പം ചടങ്ങിൽ പരമ്പരാഗത ഇന്ത്യൻ വാദ്യോപകരണങ്ങളും ഉൾപ്പെടുത്തുമെന്നും ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.  എല്ലാ വർഷവും ജനുവരി 29 ന് വൈകുന്നേരം ഡൾഹിയിലെ വിജയ് ചൗക്കിൽ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നടത്തും. ഈ ചടങ്ങിലൂടെയാണ് ഓരോ വർഷത്തെയും റിപ്പബ്ലിക് ദിനാഘോഷം സമാപിക്കുന്നത്.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

സഞ്ചാരികൾക്കായി സന്തോഷവാർത്ത ; വാഗമണിലെ ചില്ലുപാലം തുറക്കുന്നു

0
കോട്ടയം: സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വാ​ഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ...

വിവാഹത്തിന് ശേഷം നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ച് പ്രിയ മണി

0
വിവാഹത്തിന് മുൻപ് തന്നെ തനിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നിരുന്നുവെന്ന് നടി പ്രിയ...

ഒമാനിൽ ഇ​ന്ന് മു​ത​ൽ കനത്ത മ​ഴ​ക്ക് സാ​ധ്യ​ത

0
മ​സ്ക​ത്ത്: ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​ർ മു​ത​ൽ ബു​ധ​നാ​ഴ്ച​വ​രെ കാ​റ്റി​നും മ​ഴ​ക്കും...

സീ​ബി​ൽ ഫാ​മി​ന് തീപി​ടി​ച്ചു ; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

0
മ​സ്ക​ത്ത്: സീ​ബ് വി​ലാ​യ​ത്തി​ൽ ഫാ​മി​ന് തീ ​പി​ടി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്തു....