ബിജെപിയുടെ കൊലവിളി മുദ്രാവാക്യം ; നൂറു പേർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : പൗരത്വ ഭേദഗതി നിയമത്തിന്‌ അനുകൂലമായി ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്കെതിരെ കൊലവിളി. തിങ്കളാഴ്‌ച കുറ്റ്യാടിയിൽ നടത്തിയ രാഷ്‌ട്ര രക്ഷാ മാർച്ചിലാണ്‌ മുസ്ലിം ജനവിഭാഗത്തിനെതിരെ അസഭ്യവർഷവും മതസ്‌പർധ വളർത്തുന്ന മുദ്രാവാക്യം വിളിയും ഉണ്ടായത്‌. മത സ്‌പർധയുണർത്തുന്നവിധം മുദ്രാവാക്യം മുഴക്കിയവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക്‌ കമ്മിറ്റി പോലീസിൽ പരാതി നൽകി. കുറ്റ്യാടി പോലീസ് കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്തു.

ഗുജറാത്ത്‌ വംശഹത്യ ഓർമയില്ലേയെന്ന മുദ്രാവാക്യം പ്രവർത്തകർ മുഴക്കി. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു പ്രകടനം. പരിപാടി തുടങ്ങും മുമ്പെ പ്രതിഷേധ സൂചനയായി വ്യാപാരികൾ കടകളടച്ചിരുന്നു. ഇത്‌ സംഘപരിവാർ നേതൃത്വത്തെ രോഷാകുലരാക്കി. തുടർന്നായിരുന്നു പ്രകോപന മുദ്രാവാക്യങ്ങൾ. പൗരത്വ നിയമത്തെ എതിർത്താൽ ഗുജറാത്ത് ആവർത്തിക്കുമെന്നും പാകിസ്ഥാനിലേക്ക്‌ പോകണമെന്നുമായിരുന്നു മുദ്രാവാക്യം. പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശും പ്രകോപനപരമായാണ്‌ പ്രസംഗിച്ചത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....