യുവജന രാഷ്ട്രീയത്തിൽ മാറ്റം സൃഷ്ടിക്കുവാൻ കേരള യൂത്ത് ഫ്രണ്ട് എംന് കഴിയണം : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പാരമ്പരാഗത രാഷ്ട്രീയ ശൈലിയിൽ മനം മടുത്ത യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാൻ കേരള യൂത്ത് ഫ്രണ്ട് എം നു കഴിയണമെന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ശ്രീ ജോസ് കെ മാണി എം പി.
തിരുവല്ല മാമ്മൻ മത്തായി നഗറിൽ വെച്ച് നടത്തപ്പെട്ട കേരള യൂത്ത് ഫ്രണ്ട് എം പത്തനംതിട്ട ജില്ലാ നേതൃത്വ ക്യാമ്പ് കേരളാ കോൺഗ്രസ് എം പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ മാത്യു നൈനാൻ അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ എൻ എം രാജു , യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ റോണി മാത്യു, ഗവ: ചീഫ് വിപ്പ് എൻ ജയരാജ്, പ്രമോദ് നാരായണൻ എംഎൽഎ , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ ലോപസ് മാത്യു, ജോർജ് കുട്ടി അഗസ്തി, എലിസബത്ത് മാമ്മൻ മത്തായി, ചെറിയാൻ പോളച്ചിറക്കൻ , സിന്‌ധു മോൾ ജേക്കബ്, ജില്ലാ സെക്രട്ടറി ജോർജ് എബ്രഹാം, മജ്നു രാജൻ .

സ. എം വി സഞ്ജു സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം യുവജനങ്ങളും ഇടതുപക്ഷവും എന്ന വിഷയത്തിനെ പറ്റി ക്ലാസെടുത്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാക്കൻമാരായ അഡ്വ: ദീപക് മാമ്മൻ മത്തായി, ടോം ഇമ്മട്ടി , റോണി വലിയ പറമ്പിൽ , ജോജി തോമസ്, ജില്ലാ ജനറൽ സെക്രട്ടറി നെബു തങ്ങളത്തിൽ,
കെ എസ് സി ജില്ലാ പ്രസിഡന്റ കരുൺ സക്കറിയ, നിയോജക മണ്ഡലം പ്രസിഡന്റ മാരായ തോമസ് കോശി, ഹാൻലി ജോൺ റ്റോം ആയല്ലൂർ, ഷിജോ കോന്നി , അനീഷ്‌ അടൂർ എന്നിവർ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ നിയോജക മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...