അലംകൃതയല്ല അനാമിക ; അച്ഛൻ വിളിച്ച പേര് അമ്മയ്‌ക്ക് ഇഷ്ടപ്പെട്ടില്ല : പിന്നാലെ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുഞ്ഞിന്റെ പേരിടൽ ചടങ്ങുമായി ബന്ധപ്പെട്ട് മാതാവും പിതാവും കൂടി തമ്മിലടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊല്ലം തെന്മലയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കലും തമ്മിലാണ് തര്‍ക്കം. കുഞ്ഞ് ജനിച്ച്‌ 28-ാം ദിവസമാണ് പൊതുവെ പേരിടല്‍ ചടങ്ങ് നടക്കുന്നത്.

കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച്‌ പിടിച്ച്‌ മറ്റെ ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് കേട്ട ഉടന്‍ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച്‌ വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ഇതേ തുടര്‍ന്നാണ് പിന്നീട് കൂട്ടത്തല്ലും ബഹളവുമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോ വൈറലാവുകയായിരുന്നു. ഈ അച്ഛന്റേയും അമ്മയുടേയും ഇടയില്‍ ജീവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്നാണ് വീഡിയോയ്‌ക്ക് ലഭിക്കുന്ന പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...