അർജുന് വേണ്ടിയുള്ള തിരച്ചിൽ കൂടുതല്‍ ഊർജിതമായി തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം – എ.കെ. ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

അങ്കോല : ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നടപടികള്‍ കുറച്ചുകൂടി ഊര്‍ജിതമായി തുടരണമെന്നാണ് കേരളസര്‍ക്കാരിന്റെ ആവശ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഷിരൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കുക, തിരച്ചില്‍ പ്രക്രിയ തുടരുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തിനുള്ളത്. ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ ഇത് നടക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നും കുറേയേറെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില ശ്രമങ്ങള്‍ നടത്തുന്നതിനുള്ള ആലോചനകളാണ് ജില്ലാ ഭരണകൂടവും മറ്റ് നേതൃത്വവും നടത്തുന്നത്‌. സ്ഥലം എം.എല്‍.എ. വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഇന്ന് (ഞായറാഴ്ച) 13 ദിവസമാവുകയാണ്. അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി പുഴയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ പ്രാദേശിക മുങ്ങല്‍വിദഗ്ധ സംഘമാണ് നിലവില്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...