കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണ്, ഊർജ്ജ്വസ്വലനാണ് : എം എ യൂസഫലി

For full experience, Download our mobile application:
Get it on Google Play

ദുബൈ: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണെന്നും ഊർജ്ജ്വസ്വലനാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കേരളത്തിന്‍റെ വികസനത്തിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഭാരതം. അതിലെ ഒരു സംസ്ഥാനമാണ് കേരളം. ഭരണം വരികയും പോവുകയും ചെയ്യും. ഒരു സിസ്റ്റമാണ് വർക്ക് ചെയ്യുന്നത് എന്നാണ് താൻ കരുതുന്നത്. കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും യൂസഫലി പറഞ്ഞു.

പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏറെ വൈകിയ പ്രഖ്യാപനത്തിൽ നിർണായകമായത് ജനവികാരവും ഘടക കക്ഷികളുടെ നിലപാടുകളുമാണ്. പല ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് വി ഡി സതീശന്‍ മുഖ്യമന്ത്രി ആയത്. തിങ്കളാഴ്ചയാണ് ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരം ഏറ്റെടുക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്‌‌ഞ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...