തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹർജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും. കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്. കേരളത്തിൽ തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാൻ നടത്തുന്ന നീക്കങ്ങൾ തടയണമെന്ന ഹർജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിന്...

0
പാലക്കാട്: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ്...