കേരളീയം പരിപാടി ; നവംബർ 1 മുതൽ 7 വരെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവംബർ 1 മുതൽ 7 വരെ നടക്കുന്ന ‘കേരളീയം 2023’ ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും അറിയിച്ചു. വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും. കേരളീയം വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യ യാത്ര ഒരുക്കാൻ കെഎസ്ആർടിസി ഈ മേഖലയിൽ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഈ മേഖലയിൽ ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ, പ്രത്യേക പാസ് വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് എമർജൻസി സർവീസുകൾ എന്നിവ മാത്രമേ അനുവദിക്കൂ. കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്. നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല. ഈ മേഖലയിൽ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്. പാളയം യുദ്ധസ്മാരകം:പട്ടം, പിഎംജി ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ-തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്

0
ന്യൂഡൽഹി : വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു...

​കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി; ഉത്തരവാദിത്വങ്ങളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ...

താമരശ്ശേരി ചുരത്തിൽ ബോലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു

0
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വാഹനാപകടം. ഒമ്പതാം വളവിന് താഴെയായി നിയന്ത്രണം...

മഴക്കെടുതിയിൽ സംസ്ഥാനത്ത് 11 മരണം, 30 വീടുകൾ പൂർണമായും തകർന്നു

0
തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 11 ആയി....