കോന്നി : ആക്രിസാധങ്ങൾ കയറ്റി അശ്രദ്ധമായി പോകുന്ന വാഹനങ്ങൾ അപകട ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നി ആനകൂട് റോഡിൽ മേൽമൂടി ഇല്ലാതെ ഉപയോഗ ശൂന്യമായ ടിൻ ഷീറ്റുകൾ കയറ്റി പോയ വാഹനത്തിൽ നിന്നും ഇരുമ്പ് ഷീറ്റ് ഇളകി റോഡിൽ വീണതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ തലനാരിഴക്ക് രക്ഷപെട്ടത്. കോന്നി നഗരത്തിൽ പ്രവർത്തിക്കുന്ന ആക്രി കടകളിൽ നിന്നുള്ള നിരവധി പെട്ടി ഓട്ടോറിക്ഷകൾ ആണ് ഈ തരത്തിൽ നഗരത്തിലൂടെ സഞ്ചരിക്കുന്നത്.
ഇരുമ്പ് സാധങ്ങളുമായി പോകുന്ന ഇത്തരത്തിൽ ഉള്ള ഒരു വാഹനങ്ങൾക്കും മേൽമൂടിയോ യാതൊരു സുരക്ഷിതത്വമോ ഇല്ല. റോഡിൽ തിരക്കേറിയ സമയങ്ങളിൽ ആണ് കൂടുതലും ഇത്തരത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത്. യാത്രക്കാർക്കും ഇത് വലിയ ഭീഷണിയാകുന്നുണ്ട്. ഇത് സംബന്ധിച്ച് യാതൊരു പരിശോധനകളും ബന്ധപ്പെട്ടവർ നടത്താറില്ല എന്നതാണ് വാസ്തവം. വാഹനങ്ങളിൽ കയറ്റാവുന്നതിൽ കൂടുതൽ ഭാരം കയറ്റിയാണ് പലപ്പോഴും വാഹനങ്ങൾ യാത്ര ചെയ്യുന്നത്. ഇത്തരം അപകടകരമായ യാത്രകൾക്ക് എതിരെ അധികൃതർ കർശന നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























