കേരളാ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന്. രാവിലെ പത്ത് മുതലുള്ള ഫിസിക്‌സ്, കെമിസ്‌ട്രി പരീക്ഷയ്‌ക്കായി ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. ഉച്ചയ്‌ക്ക് 2.30 മുതലുള്ള കണക്ക് പരീക്ഷയ്‌ക്ക് അരമണിക്കൂര്‍ മുന്‍പ് എത്തണം.

1,10,200 വിദ്യാര്‍ഥികളാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്. വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ പരീക്ഷാകേന്ദ്രത്തില്‍ സൗകര്യമുണ്ടാകും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും നിശ്ചയിച്ചതുപോലെ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വരുംമാസങ്ങളില്‍ കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാലും വിദ്യാര്‍ഥികളുടെ തുടര്‍ പഠനം പരിഗണിച്ചുമാണ് പരീക്ഷ തീയതി മാറ്റാത്തത്.

പരീക്ഷാകേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കും. സാമൂഹിക അകലം പാലിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ടെയ്‌ന്‍മെന്റ് സോണുകളിലടക്കം പരീക്ഷ നടക്കുന്നുണ്ട്. പരീക്ഷയ്‌ക്ക് മുന്‍പും ശേഷവും പരീക്ഷാകേന്ദ്രങ്ങള്‍ അണുവിമുക്‌തമാക്കും. പരീക്ഷാകേന്ദ്രങ്ങളില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടാകും. പരീക്ഷാകേന്ദ്രങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് സൗകര്യമുണ്ട്.

പൂന്തുറയിലെ വിദ്യാര്‍ഥികള്‍ക്ക് വലിയതുറ സെന്റ്.ആന്റണീസ് എച്ച്‌എസ്‌എസിലാണ് പരീക്ഷാകേന്ദ്രം. ഡല്‍ഹിയിലെ കേന്ദ്രം ഫരിദാബാദ് ജെ.സി.ബോസ് ഇന്‍സ്‌റ്റിറ്റ‌്യൂട്ടാണ്. കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ നിന്നു വരുന്നവര്‍ക്കും ക്വാറന്റെെനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക മുറികളിലായിരിക്കും പരീക്ഷ നടത്തുക.

പരീക്ഷയുടെ നടത്തിപ്പിന് സംസ്ഥാനത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ സന്നദ്ധ സേന പ്രവര്‍ത്തകരെ വിന്യസിപ്പിച്ചു. 4,068 സന്നദ്ധ പ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസേഷന്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. രാവിലെ 7 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവര്‍ത്തന സമയം. സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചതായി ഡയറക്ടര്‍ അമിത് മീണ അറിയിച്ചു.

യുവജന കമ്മീഷന്‍, യുവജന ക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേന പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകും. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.ബിജു എന്നിവര്‍ തിരവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോളണ്ടിയറാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...