Wednesday, July 9, 2025 2:46 am

തമ്പ്രാന്റെ തിട്ടൂരം വിദ്യാര്‍ത്ഥികളെ കൊലക്ക് കൊടുക്കാനോ ? ; പരീക്ഷകള്‍ നടത്താനുള്ള കേരള സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താനുള്ള കേരള സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിന് പുറത്തുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്. എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി കേരളാ യൂണിവേഴ്സിറ്റി മുന്നോട്ടു പോകുകയാണ്. കൊറോണ കാലത്തും പരീക്ഷകള്‍ നടത്തിയെന്ന ക്രെഡിറ്റ് നേടിയെടുക്കുവാന്‍വേണ്ടിയാണ് ഈ തീക്കളി നടത്തുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. കേരളാ യൂണിവേഴ്സിറ്റി അധികൃതരെ വിളിച്ച് ആശങ്കകള്‍ പങ്കുവെച്ച രക്ഷിതാക്കളോട് വളരെ ധിക്കാരപരമായാണ് അധികൃതര്‍ സംസാരിച്ചതെന്നും പറയുന്നു. എന്തുവന്നാലും പരീക്ഷ നടത്തുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ കണ്ടെയ്മെന്റ് സോണില്‍ നിന്നടക്കം വരുന്ന കുട്ടികളുടെ ജീവനെക്കരുതി മാതാപിതാക്കള്‍ ആശങ്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.  ഒരു പോസ്റ്റ്‌ ഇപ്രകാരമാണ് ….

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകമാസകലം പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് അതിന്റെ കലി അടങ്ങാതെ സര്‍വ്വനാശം വിതച്ച്‌ കൊണ്ടിരിക്കുകയാണിന്നും.  ചങ്കിലെ ചൈനയും കടന്ന് കിഴക്കന്‍ യൂറോപ്പും  ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും  ഗള്‍ഫു രാജ്യങ്ങളും ചുറ്റിക്കറങ്ങി അവിടെ മുച്ചൂടും മുടിച്ച്‌ ആ വൈറസ് ഇന്ത്യയെ കാര്‍ന്ന് തിന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലൊരു രാജ്യത്ത് നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കൊണ്ട് മരണനിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട് . എന്നാലും വൈറസിന്റെ വ്യാപനം കാറ്റിനേക്കാള്‍ വേഗത്തിലാണ് . ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുകയാണ് നിലവിലെ സാഹചര്യത്തില്‍ നമ്മുടെ സഹോദരരായ പ്രവാസികള്‍ വന്നിറങ്ങുന്നതോടു കൂടി നിയന്ത്രണാധീതമായ്‌ക്കൊണ്ടിരിക്കുകയാണ് . കേരളം ഭയാനകമായ സാഹചര്യത്തിലേക്കാണ് പൊയ്‌ക്കോണ്ടിരിക്കുന്നത് .

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താന്‍ പോകുന്നത്. കേരളത്തിന് പുറത്തുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട് . കേരളത്തിലെ കുസാറ്റ് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി പരിക്ഷകള്‍ നടത്തി . ഒരു പക്ഷെ ആ യൂണിവേഴ്‌സിറ്റി അധികൃതര്‍ തങ്ങടെ വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളുടെ സ്ഥാനത്ത് കണ്ടതുകൊണ്ടായിരിക്കാം അങ്ങനെ എല്ലാം ചെയ്തത് . എന്നാല്‍ കേരള സര്‍വ്വകലാശാല നേരെ തിരിച്ചാണ് അവര്‍ ഏത് വിധേനയും ഒരു വിദ്യാര്‍ത്ഥിയെ എങ്കിലും കൊല്ലാനുള്ള ആസൂത്രണത്തിലാണ്. കാരണം ഈ സമയത്തും പരീക്ഷകള്‍ക്ക് യാതൊരുവിധ മാറ്റവും ഉണ്ടാവില്ല എന്ന ധാര്‍ഷ്ട്യത്തോടു കൂടിയുള്ള നിലപാട് സ്വീകരിക്കുമ്പോള്‍ ഞങ്ങള്‍ ചോദിച്ചു പോവുകയാണ് . നിങ്ങള്‍ ആ കുട്ടികളെ കൊലക്ക് കൊടുക്കുവാണോ ?

ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ് . പുറത്തിറങ്ങാന്‍ തന്നെ ഭയമാകുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പരീക്ഷ എഴുതുന്ന കുട്ടികള്‍ ഉണ്ട് . കാര്യവട്ടം ക്യാമ്പസും അതില്‍ ഉള്‍പ്പെടുന്നതാണ് . നിലവില്‍ തിരുവനന്തപുരമാണ് കോവിഡ് വ്യാപനത്തില്‍ മുന്നില്‍ തന്നെ എന്ന് സര്‍ക്കാര്‍ സംവിധാനവും പറയുന്നുണ്ട് . അങ്ങനെ ഉള്ള സ്ഥലത്ത് വന്ന് വരുന്ന ദിവസങ്ങളില്‍ ഈ കുട്ടികള്‍ പരീക്ഷ എഴുതണമെന്ന് പറയുന്നതിന്റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണ്.  അവര്‍ക്കിതൊന്നും യാതൊരുവിധ പ്രശ്‌നവുമല്ല.  അതിന് ഉദാഹരണമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന മന്ത്രി കെ ടി ജലീല്‍ പറഞ്ഞത് എല്ലാവരുടെയും  മനസ്സിലുണ്ട് അതില്‍ നിന്നും മനസ്സിലാക്കാം നിങ്ങളി കുട്ടികളുടെ ജീവനും ഭാവിക്കും പുല്ല് വിലയാണ് കൊടുക്കുന്നതെന്ന് .

നിങ്ങള്‍ക്കെല്ലാം ഒരു കുട്ടി മരിക്കുവാണേല്‍ ഒരു അനുശോചനം രേഖപ്പെടുത്താം അല്ലേ . അതുമല്ലങ്കില്‍ പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ക്ക് ഈ പേരും പറഞ്ഞ് സമരം ചെയ്യാം അല്ലേ . അപ്പൊഴും നഷ്ടം ആ കുട്ടിയുടെ കുടുംബത്തിനായിരിക്കും . അല്ലാതെ നിങ്ങള്‍ക്കെന്ത് നഷ്ടപ്പെടാന്‍ . പത്തും പതിനഞ്ചും ദിവസം സ്വന്തം വീട്ടില്‍ നിന്നും മാറി നിന്ന് കോളേജ് ഹോസ്റ്റലും, മറ്റു സൗകര്യങ്ങളേയും ആശ്രയിച്ച്‌ പരീക്ഷ എഴുതി തിരികെ വീട്ടിലെത്തുന്ന കുട്ടിയുടെ ആരോഗ്യനില എന്തായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ , രോഗമെങ്ങാനും വന്നാല്‍ ആ കുട്ടി നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ച്‌ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നാട്ടുകാര്‍ ആ കുട്ടിയെ തെറി കൊണ്ട് ഭരണിപ്പാട്ട് പാടി ആ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കും എത്ര ഉദാഹരണങ്ങളുണ്ട് പറയാന്‍ . തീര്‍ന്നില്ല പരീക്ഷ കേന്ദ്രത്തില്‍ വരുന്ന അദ്ധ്യാപകര്‍, പ്യൂണ്‍, ക്ലാര്‍ക്ക് , അറ്റന്‍ഡര്‍ തുടങ്ങി എല്ലാവര്‍ക്കും പേടിയുണ്ട് . ജോലി കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍  അവരേം നോക്കി ഇരിക്കുന്ന ഭര്‍ത്താവും, കുട്ടികളും ,അമ്മയും, അച്ഛനുമുണ്ട് . എങ്ങനെ വിശ്വസിച്ച്‌ അവര്‍ക്ക് അഹാരം വിളമ്പും , എങ്ങനെ ആ വീട്ടില്‍ വിശ്വസിച്ച്‌ നില്‍ക്കും , സ്വന്തം ഭര്‍ത്താവിനും, കുട്ടികളോടൊപ്പം അന്തിയുറങ്ങും . അവരോടൊപ്പം എങ്ങനെ ഇടപഴുകും അതിന് കൂടി ഉത്തരം പറയു നിങ്ങള്‍ . അവര്‍ക്കാര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ലല്ലോ തമ്പ്രാന്റെ തിട്ടൂരം വന്നേക്കുവല്ലേ .
കഷ്ടം തന്നെ .

ഈ രോഗത്തിന്റെ ഭീകരത എത്രമാത്രം ഉണ്ടെന്ന് സാധാരണ ജനങ്ങളെക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാം . ഇന്ത്യയില്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തി , പ്രധാന ഗതാഗതങ്ങള്‍ ഒന്നും തന്നെ ഇല്ല . ഇവിടെ വേണ്ടത്ര വാഹന സൗകര്യങ്ങളില്ല . നിങ്ങള്‍ക്കറിയുമോ സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ് കൂടുതലും , പഠിക്കേണ്ട പാഠഭാഗങ്ങള്‍ ഒന്നും തീര്‍ന്നിട്ടില്ല , ഓണ്‍ലൈന്‍ സൗകര്യമൊരുക്കി പഠിപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു . ഈ സൗകര്യങ്ങള്‍ ഒന്നും ലഭിക്കാതെ കൂട്ടുകാര്‍ തരുന്ന വിവരത്തിനനുസരിച്ച്‌ പഠിക്കാന്‍ ശ്രമിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒത്തിരി പേരുണ്ട് . വേണ്ടത്ര സൗകര്യങ്ങളില്ലാതെ, സ്വന്തം വീട്ടില്‍ കാറോ, ബൈക്കോ യാതൊന്നും തന്നെ ഇല്ലാതെ റേഷനരി കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന എത്രയോ കുട്ടികളുണ്ട് ഈ കൂട്ടത്തില്‍ .

ഇവരെങ്ങനെ പരീക്ഷ എഴുതും,  ഈ കുട്ടികള്‍ക്ക് അമാനുഷികതയൊന്നും ഇല്ല . അവര്‍ക്ക് പേടിയുണ്ട്. അത് പരീക്ഷ എഴുതാനുള്ള ഭയമല്ല . അങ്ങനെ ചിന്തിക്കുന്നവരുമുണ്ട്,  ഇവര്‍ക്കൊക്കെ പരീക്ഷ എഴുതാനുള്ള മടി കൊണ്ട് പറയുന്നതാണെന്ന് പറഞ്ഞ് പരിഹസിക്കുന്നവരുണ്ട്. സത്യത്തില്‍ ഇങ്ങനെ പറയുന്നവരുടെ കുടുംബത്തില്‍ നിന്നും ആരും തന്നെ ഈ പരിപാടിക്ക് നിക്കുന്നവരല്ല . സ്വന്തം ജീവനില്‍ കൊതിയുള്ളത് കൊണ്ടാ അവര്‍ ഇതെല്ലാം പറയുന്നതെന്ന് ഓര്‍ത്താല്‍ നല്ലത്. നിങ്ങള്‍ക്കിതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല,  മനസ്സിലാകണമെങ്കില്‍ നിങ്ങടെ മക്കള്‍ ആരെങ്കിലും ഈ അസുഖം വന്ന് മരിക്കണം, അപ്പൊഴെ പഠിക്കൂ .

വിദ്യര്‍ത്ഥികളുടെ ജീവന്‍ വെച്ച്‌ പന്താടുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണ്,  പരീക്ഷ നീട്ടി വെയ്ക്കുക . അല്‍പ്പം വൈകിയാണെങ്കിലും നടത്താവുന്നതേ ഉള്ളൂ . പകരം ഈ കുട്ടികളൊക്കെ മരിച്ച്‌ പോയാല്‍ നിങ്ങള്‍ ആര്‍ക്ക് വേണ്ടി പരീക്ഷകള്‍ നടത്തും. അതിന് കൂടി നിങ്ങള്‍ ഉത്തരം പറയൂ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...