മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതം ; ഭക്ഷ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. സംസ്ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതമാണ്. സാമ്പത്തിക വിഹിതം വിട്ടുകിട്ടാൻ വി മുരളിധരൻ ഇടപെടുകയാണ് വേണ്ടതെന്ന് ഭക്ഷ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. മണ്ണെണ്ണ വില കുത്തനെ കൂടുകയും ചെയ്‌തു. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിച്ചു.

59 രൂപയായിരുന്നത് 81 രൂപയാണ് ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. എണ്ണ കമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

വന്ദേ മാതരം പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്ന് എ.പി അബ്ദുല്ലക്കുട്ടി

0
കണ്ണൂര്‍: 'വന്ദേ മാതരം' പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം...