ആറ് വർഷത്തിനിടെ കൈക്കൂലിക്കേസിൽപെട്ടത് 134 സർക്കാർ ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ആറ് വ‍ർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പോലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി. സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളെ സമീപിച്ചവരിൽ നിന്നാണ് പലരും കൈക്കൂലി വാങ്ങിയത്.

കരംമടക്കാനും ഭൂമി തരമാറ്റാനും സർട്ടിഫിക്കറ്റകള്‍ക്കുമായി റവന്യൂ ഓഫീസുകളിലെത്തിയവർനിന്നും കൈക്കൂലി വാങ്ങി 31 ഉദ്യോഗസ്ഥരെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. പ്യൂണ്‍ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ പിടിയിലായത്. തൊട്ടുതാഴെ അഴിമതിക്കാർ കുരുങ്ങിയത് പോലീസിലാണ്. 18 പോലീസുകാരെ വിജിലൻസ് കൈയോടെ പൊക്കി.

നഗരകാര്യവകുപ്പാണ് കൈക്കൂലിക്കാര്യത്തിൽ തൊട്ടുപന്നിൽ, 15 പേർ. പഞ്ചായത്തിൽ എട്ടുപേരും ആരോഗ്യവകുപ്പിലെ ഏഴുപേരാണ് പിടിയിലായത്. മുമ്പൊരിക്കലും പി ആർ ഡി ഉദ്യോഗസ്ഥർ കൈക്കൂലിയുമായി പിടിയിലായിട്ടില്ല. എന്നാൽ ഒരു കാരാറുകാരനിൽ നിന്നും പണം വാങ്ങുന്നതിനിടെ പിആർഡിയിലെ ഒരു ഉന്നതഉദ്യോഗസ്ഥനും പിടിയിലായി. പാലക്കാടും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ പിടിയിലായത്. 15 പേർ വീതമാണ് ഇവിടെ പിടിയിലായത്. ആലപ്പുഴയിലും എറണാകുളത്തും 12 പേരും ഇടുക്കിയിലും കണ്ണൂരും തിരുവനന്തപുരത്തും 11 പേരും പിടിയിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...