മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്രം : ലിറ്ററിന് 22 രൂപ കൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മണ്ണെണ്ണ വില കുത്തനെ കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. ഒരു വര്‍ഷം മുന്‍പ് വില 28 രൂപയായിരുന്നു. വില വര്‍ധനവ് ഗണ്യമായി കൂടുമ്പോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

എണ്ണവില വര്‍ധിച്ചതാണ് വില കുതിച്ചുയരാന്‍ കാരണമായി എണ്ണ കമ്പനികള്‍ വിലയിരുത്തുന്നത്. സംസ്ഥാനത്ത് മുന്‍ഗണന വിഭാഗമായ പിങ്ക്, മഞ്ഞ് കാര്‍ഡുകാര്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഒരു ലിറ്ററും വെള്ള നീല കാര്‍ഡുകാര്‍ക്ക് അര ലിറ്ററും വൈദ്യുതി ഇല്ലാത്ത കാര്‍ഡുകാര്‍ക്ക് എട്ടു ലിറ്ററുമാണ് വിഹിതം. ഈ ക്വാര്‍ട്ടറില്‍ കേന്ദ്ര വിഹിതം 40 ശതമാനം വെട്ടികുറച്ചതോടെ ജനങ്ങള്‍ക്ക് റേഷന്‍കട വഴി നല്‍കുന്ന മണ്ണെണ്ണയുടെ അളവും സിവല്‍സപ്ലൈസ് വകുപ്പ് കുറയ്ക്കാനാണ് സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...