കഴിക്കാൻ വാങ്ങിയ കെഎഫ്സി ചിക്കനിൽ നിന്ന് കിട്ടിയത് കോഴിത്തല

For full experience, Download our mobile application:
Get it on Google Play

യുകെ : കഴിക്കാൻ വാങ്ങിയ കെഎഫ്സി ചിക്കനിൽ നിന്ന് കിട്ടിയത് കോഴിത്തല. യുകെയിലാണ് സംഭവം. ഗബ്രിയേൽ എന്ന യുവതി ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് മറ്റ് ചിക്കൻ പീസുകൾക്കൊപ്പം ഒരു ചിക്കൻ തല ബ്രോസ്റ്റ് കൂടി ലഭിച്ചത്. ഇവർ കോഴിത്തലയുടെ ചിത്രം സഹിതം വിവരം റിവ്യൂ ആയി പോസ്റ്റ് ചെയ്തു. ഇത് ടേക്ക് എവേ ട്രോമ എന്ന ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ചു. ഇതോടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.

സംഭവം വൈറലായതിനു പിന്നാലെ വിശദീകരണവുമായി കെഎഫ്സി രംഗത്തെത്തി. തങ്ങൾ വളരെ ശ്രദ്ധിച്ചാണ് ചിക്കൻ കൈകാര്യം ചെയ്യാറുള്ളതെന്നും ഇത് വളരെ വിരളമായി മാത്രം സംഭവിച്ചതാണെന്നും വാർത്താകുറിപ്പിലൂടെ കെഎഫ്സി യുകെ അറിയിച്ചു. ഗബ്രിയേലിന് സൗജന്യമായി കെഎഫ്സി ചിക്കൻ നൽകി. അവരെയും കുടുംബത്തെയും റെസ്റ്റോറൻ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവർക്ക് ഇവിടുത്തെ പ്രവർത്തനങ്ങൾ വിലയിരുത്താമെന്നും കെഎഫ്സി വാർത്താകുറിപ്പിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...