ടിക് ടോക്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഖാബി ലാം അമേരിക്ക വിട്ടു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ടിക് ടോക്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഖാബി ലാം അമേരിക്ക വിട്ടു. വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ലാസ് വെഗാസിലെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതോടെയാണ് അദ്ദേഹം യുഎസ് വിട്ടത്. സെനഗലിൽ ജനിച്ച ഇറ്റാലിയൻ ഇൻഫ്ലുവൻസറായ സെറിംഗ് ഖബാനെ ലാം എന്ന മുഴുവൻ പേരുള്ള ഇദ്ദേഹത്തെ വെള്ളിയാഴ്ച ഹാരി റീഡ് ഇന്‍റർനാഷണൽ എയർപോർട്ടിൽ തടഞ്ഞുവെച്ചതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) സ്ഥിരീകരിച്ചു.

ഏപ്രിൽ 30-നാണ് ലാം യുഎസിൽ പ്രവേശിച്ചത്. അദ്ദേഹം വിസ നിബന്ധനകൾ ലംഘിച്ചുവെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് സ്വമേധയാ രാജ്യം വിടാൻ അനുമതി നൽകിയെന്നും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് അറിയിച്ചു. ഔദ്യോഗികമായി നാടുകടത്തൽ ഉത്തരവ് ലഭിക്കാതെ രാജ്യം വിടാൻ ഈ നടപടി സഹായിക്കുമെന്നും ഭാവിയിൽ യുഎസിലേക്ക് മടങ്ങുന്നതിന് ഇത് ഗുണകരമാകുമെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഖാബി ലാം പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...