ഖമനേയിയുടെ നവമാധ്യമ അക്കൗണ്ടുകൾ നീക്കി

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഫേസ്ബുക്ക്,​ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തെതായി മെറ്റ അറിയിച്ചു. ഉള്ളടക്ക നയങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഹമാസിനെ അനുകൂലിച്ചുള്ള പോസ്റ്റുകളുടെ പേരിൽ ഖമനേയിയുടെ അക്കൗണ്ടുകൾ നിരോധിക്കാൻ മെറ്റയ്ക്ക് മേൽ സമ്മർദ്ദം ഉയർന്നിരുന്നു.

അതേസമയം,​ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതായുള്ള പ്രസ്താവനയിൽ മെറ്റ കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 35 വർഷമായി ഇറാനിൽ അധികാരത്തിലുള്ള ഖമനേയിയുടെ പേർഷ്യൻ ഭാഷയിലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 50 ലക്ഷം ഫോളോവേഴ്സുണ്ട്. 2019ലും ഖമനേയിയുടെ പേരിലെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഇറാനിൽ നിരോധനമുണ്ടെങ്കിലും വി.പി.എൻ വഴി ഉപഭോക്താക്കൾ ഈ നിയന്ത്രണം മറികടക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....