ക്യാന്‍സര്‍ ; ശരീരം മുൻകൂട്ടി കാണിക്കുന്ന പത്ത് ലക്ഷണങ്ങൾ…

For full experience, Download our mobile application:
Get it on Google Play

ക്യാൻസർ എന്ന പദം ഏറെ ഭയത്തോടെയാണ് ആളുകൾ ഇന്ന് കേൾക്കുന്നത്. കാരണം ക്യാൻസർ ഒരു നിശ്ശബ്ദ കൊലയാളിയാണ് എന്നതുകൊണ്ടുതന്നെയാണ്. എന്നാൽ നേരത്തെ തിരിച്ചറിഞ്ഞാല്‍ ഒരു പരിധി വരെ നമ്മുക്ക് രോഗത്തെ നിയന്ത്രിക്കാം. നമ്മുടെ ശരീരം നൽകുന്ന ചെറിയ സൂചനകളെ പോലും അവഗണിക്കരുത്. അത്തരത്തില്‍ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ക്യാൻസറിന്‍റെ ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
പെട്ടെന്ന് ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം. ക്യാൻസർ കോശങ്ങൾക്ക് ശരീരത്തിന്‍റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താൻ കഴിയും. ഇതുമൂലം നിങ്ങളുടെ ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പോലും ശരീരഭാരം കുറയാം. അത്തരത്തില്‍ അകാരണമായി ശരീരഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഡോക്ടറെ കാണുക.
രണ്ട്…
ഒരു കാരണവുമില്ലാതെ അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ചില ക്യാന്‍സറുകളുടെ ലക്ഷണമായി കാണപ്പെടാറുണ്ട്. എന്നാല്‍ എല്ലാ ക്ഷീണവും ക്യാന്‍സറിന്‍റേതല്ല. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം ഉണ്ടാകാം. ക്യാൻസറുമായി ബന്ധപ്പെട്ട ക്ഷീണം പലപ്പോഴും വിശ്രമം കൊണ്ട് മാറ്റാന്‍ കഴിയില്ല.
മൂന്ന്…
ചില തരം ക്യാൻസറുകൾക്ക് ശരീരവേദനയും ആദ്യകാല ലക്ഷണമായി പ്രകടമാകാറുണ്ട്. അതിനാല്‍ ശരീരവേദനയും നിസാരമാക്കേണ്ട.
നാല്…
ചർമ്മത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കാതെ പോകരുത്. ചർമ്മത്തിൽ ഏതെങ്കിലും മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ നിസാരമാക്കേണ്ട. മറുകുകളുടെ ആകൃതി, നിറം എന്നിവ പോലുള്ള ചർമ്മത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കണം.

അഞ്ച്…
ശരീരത്തിന്റെ ഏതെങ്കിലും ഭാ​ഗത്ത് മുഴകൾ കണ്ടാലും അവഗണിക്കരുത്. ചിലത് വേദനയില്ലാത്തതാകാം. അതും നിസാരമാക്കേണ്ട.
ആറ്…
വായിൽ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിലും ഡോക്ടറെ കാണുക. ദീർഘനാൾ നീണ്ടുനിൽക്കുന്ന വായയിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉടൻ തന്നെ ഒരു ഡോക്ടറെ കാണിക്കേണ്ടതാണ്.
ഏഴ്…
സ്ഥിരമായുള്ള മലബന്ധം, വയറിളക്കം, മലത്തിലോ മൂത്രത്തിലോ രക്തം, അല്ലെങ്കിൽ മൂത്രത്തിന്റെ ആവൃത്തിയിലുള്ള മാറ്റങ്ങൾ, ആർത്തവ ക്രമത്തിലെ മാറ്റങ്ങൾ, സ്ഥിരമായുള്ള തലവേദന, വയറുവേദന, നടുവേദന തുടങ്ങിയവയും നിസാരമായി കാണേണ്ട.
എട്ട്…
നീണ്ടുനിൽക്കുന്ന സ്ഥിരമായ ചുമ, ചുമയ്ക്കുമ്പോൾ രക്തം വരുക, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, എപ്പോഴുമുള്ള നെഞ്ചെരിച്ചില്‍ തുടങ്ങിയവയും നിസാരമായി കാണേണ്ട.
ഒമ്പത്…
സ്തനങ്ങളിലെ ചെറിയ മാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം. സ്തനങ്ങളിലെ മുഴ, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, ദ്രാവകങ്ങള്‍ മുലക്കണ്ണുകളിലൂടെ പുറത്തേക്കു വരുക തുടങ്ങിയവ ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
പത്ത്…
രാത്രിയിൽ അമിതമായി വിയർക്കുന്നതിനെയും നിസാരമാക്കേണ്ട. രാത്രിയിൽ അമിതമായി വിയർക്കുന്നത് ലിംഫോമ പോലുള്ള ചില ക്യാൻസറുകളുടെ പ്രാരംഭ ലക്ഷണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...