മോദി വിഷപ്പാമ്പ് ; പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിഷപ്പാമ്പ് പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കല്‍ബുര്‍ഗിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.

മോദി വിഷപ്പാമ്പിനെ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷം ആരെങ്കിലും രുചിച്ചാല്‍ അയാള്‍ മരിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗെയുടെ പ്രസ്താവനയെ ബിജെപി അപലപിച്ചു. കോണ്‍ഗ്രസിന്റെ നിരാശയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നതെന്ന് ബിജെപി പറഞ്ഞു. പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദീകരണവുമായി എത്തിയത്. താന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞിട്ടില്ല. വ്യക്തിപരമായ പ്രസ്താവനകള്‍ നടത്താറില്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രം പാമ്പിനെപ്പോലെയാണെന്നാണ് പറയാന്‍ ഉദ്ദേശിച്ചതെന്നും നിങ്ങള്‍ രുചിച്ച് നോക്കിയാല്‍ മരണം ഉറപ്പാണെന്നും ഖാര്‍ഗെ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...

ഇന്ധന-വള ലഭ്യത തടസ്സപ്പെടാതെ നോക്കാൻ പ്രത്യേക നിർദ്ദേശം; പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്ത് കാബിനറ്റ്...

0
ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ....

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

കോന്നി ടൗൺ സ്ക്വയർ യാഥാർത്ഥ്യമാകുന്നു

0
കോന്നി: കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൗൺ...