ചെന്നൈ : ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവരെ താൻ അപമാനിച്ചിട്ടില്ലെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും വ്യക്തമാക്കി നടിയും ബിജെപി നേതാവുമായ ഖുഷ്ബു. ചേരിയുമായി ബന്ധപ്പെടുത്തി ഡിഎംകെയെ വിമർശിച്ചു കൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതികരണം. മോശം അർഥത്തിലല്ല ചേരി എന്ന വാക്ക് ഉപയോഗിച്ചത്. ഡിഎംകെയെ പരിഹസിക്കുന്നതിനായി ഫ്രഞ്ച് ഭാഷയിലുള്ള സ്നേഹം എന്നർഥമുള്ള ചേരി എന്ന വാക്കാണ് ഉപയോഗിച്ചത്. സർക്കാർ രേഖകളിൽ പോലും ചേരി എന്ന വാക്ക് ഉണ്ടെന്നും വേളാച്ചേരി, സെമ്മഞ്ചേരി അടക്കമുള്ള സ്ഥലങ്ങളുണ്ടെന്നും ഖുഷ്ബു പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനെയും ഖുഷ്ബു പരിഹസിച്ചു. ഡിഎംകെയ്ക്ക് ഇല്ലാത്ത പ്രശ്നം കോൺഗ്രസിന് എന്തിനാണെന്നും ഡിഎംകെയ്ക്കു വേണ്ടി കോൺഗ്രസ് ജോലി ചെയ്യുകയാണോയെന്നും ചോദിച്ചു. നടൻ മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ നടത്തിയ അശ്ലീല പരാമർശവുമായി ബന്ധപ്പെട്ട് ഖുഷ്ബു ഡിഎംകെയ്ക്ക് എതിരെ നടത്തിയ വിമർശനമാണ് വിവാദമായത്. മണിപ്പുരിലുള്ള സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിൽ ഇടപെടാത്ത കമ്മീഷൻ മൻസൂർ അലിഖാന്റെ വിഷയത്തിൽ ഇടപെട്ടത് ഇരട്ടത്താപ്പാണെന്ന് സമൂഹമാധ്യമത്തിൽ വിമർശനം ഉയർന്നിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























