നവകേരള വിളംബര ജാഥയിൽ പങ്കെടുത്തില്ല ; അങ്കണവാടി ജീവനക്കാരോട് വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ചു. മലപ്പുറം പൊൻമള ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരോടാണ് വിശദീകരണം ചോദിച്ചത് ഐസിഡിഎസ് സൂപ്രവൈസറാണ് വിളംബര ജാഥയിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ചത്. നാലു മണിക്ക് നടന്ന വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സൂപ്പർ വൈസർ ആവശ്യപ്പെട്ടത്. ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു സന്ദേശം. പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. ജാഥയിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് നേരത്തെ തന്നെ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൽ പങ്കെടുക്കാതെ മടങ്ങിയവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. നവകേരള സദസിലേക്ക് ആളെക്കൂട്ടാൻ ആളുകളെ ഭീഷണിപ്പെടുത്തി എത്തിക്കുന്നുവെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ പോലീസ് ഉദ്യോ​ഗസ്ഥൻ്റെ അതിക്രമം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ പോലീസ് ഉദ്യോ​ഗസ്ഥൻ്റെ അതിക്രമം. നെടുമങ്ങാട് സ്റ്റേഷനിൽ...

ഓപ്പറേഷൻ തൂഫാൻ പ്രചാരണം : ഏറ്റവുമധികം റെഡ് കാർഡുകൾ ഒരുമിച്ച് ഉയർത്തിക്കാട്ടി കളമശ്ശേരി രാജഗിരി...

0
കളമശ്ശേരി : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണത്തെ പിന്തുണച്ച്...

നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി: ​ഗാസിയാബാദിൽ ബലാത്സം​ഗത്തിനിരയായ നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ...

കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ...