സിനിമാതാരം ഖുശ്‌ബു ഇനി ദേശീയ വനിതാ കമ്മീഷന്‍ അംഗം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായാണ് ഖുശ്ബു സുന്ദര്‍, മമത കുമാരി, ഡെലീന ഖോങ്ഡപ്പ് എന്നിവരെ കമ്മീഷന്‍ അംഗങ്ങളാക്കി നിയമിച്ചിരിക്കുന്നത്.വനിതാ കമ്മീഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച ഖുശ്ബു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദിയറിയിച്ചു. വലിയ ഉത്തരവാദിത്തങ്ങളുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത് എന്നും ഖുശ്ബു ട്വിറ്ററില്‍ പ്രതികരിച്ചു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വിജ്ഞാപനവും ഖുശ്ബു ട്വിറ്ററില്‍ പങ്കുവെച്ചു.

നിങ്ങളുടെ നേതൃത്വത്തില്‍ കുതിച്ചുയരുകയും വളരുകയും ചെയ്യുന്ന സ്ത്രീ ശക്തിയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും കഠിനമായി പരിശ്രമിക്കും. ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചുകൊണ്ട് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഖുശ്ബുവിന്റെ സ്ഥാനലബ്ധിയെന്നു തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ പ്രതികരിച്ചു.

ഡിഎംകെയിലൂടെ ആയിരുന്നു ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. 2010 മെയ് പതിനാലിന് ചെന്നൈയില്‍ കരുണാനിധിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ഖുശ്ബു ഡിഎംകെ യില്‍ ചേര്‍ന്നത്. പിന്നീട് ,കോണ്‍ഗ്സിലേക്ക് മാറിയ ശേഷമാണ് ഇപ്പോള്‍ ബിജെപിയില്‍ എത്തിയത്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ഡിഎംകെ പ്രതിനിധിയോട് പരാജയപ്പെട്ടിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...