റാന്നിയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: കൊടും ചൂടിനൊപ്പം കുടിവെള്ള പ്രതിസന്ധിയാൽ ജനം വലയുന്നു. നാട്ടിലെ കുടിവെളള സ്രോതസുകൾ വറ്റിവരണ്ടതോടെ കുടിവെള്ളം തേടി പരക്കം പായുകയാണ് ജനം. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ചെറിയ ഒലികളും ജനുവരി മാസത്തിനു മുമ്പുതന്നെ വറ്റിയതിനെത്തുടർന്ന് താഴ് വാരങ്ങളിലും തോട്ടരികിലുമുള്ള കിണറുകളിലുമെത്തിയാണ് ആളുകൾ കുടിവെള്ളം ശേഖരിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങളിൽ എത്തിച്ചിരുന്ന വെള്ളം വില കൊടുത്തു വാങ്ങിയാണ് ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചൂടു ക്രമാതീതമായി വർധിച്ചതോടെ വെള്ളം വില കൊടുത്തു വാങ്ങാനും ഇല്ലാത്ത സ്ഥിതിയാണ്.

എന്നാൽ വേനൽ ഇത്രത്തോളം കടുത്ത് ജനങ്ങളാകെ കുടിവെള്ളത്തിനായി വലയുന്ന സാഹചര്യമുണ്ടായിട്ടും അധികൃതകേന്ദ്രങ്ങൾക്ക് അനക്കമില്ല. താലൂക്കിലെ ഒരു പഞ്ചായത്തിൽ പോലും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികളായിട്ടില്ല. വെച്ചൂച്ചിറയിലാകട്ടെ പെരുന്തേനരുവിയിലെ ജലവിതരണ പദ്ധതിയിലെ വെള്ളമാണ് ആശ്രയം. ഇതും വറ്റുന്ന നിലയിലാണ്. ഇവിടങ്ങളിലെ കടുത്ത ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ള വിതരണത്തിന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മതിയായ ജലവിതരണ പദ്ധതികളൊന്നുമില്ലാത്ത നാറാണംമൂഴി കടുത്ത ജലദൗർലഭ്യമനുഭവപ്പെടുന്ന പഞ്ചായത്താണ്. ഇവിടെ പമ്പാനദിയിൽ നീരൊഴുക്ക് നിലച്ചതിനാൽ തീരങ്ങളിലെ കിണറുകൾ പോലും വറ്റിയതിനെത്തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. പഞ്ചായത്തുതലത്തിൽ ജലവിതരണത്തിന് ഇവിടെയും നടപടികളൊന്നുമായിട്ടില്ല. പഴവങ്ങാടി പഞ്ചായത്തിലെ ആനത്തടം, കരികുളം, മോതിരവയൽ പ്രദേശങ്ങൾ ഉൾപ്പെടെ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. റാന്നി, അങ്ങാടി പഞ്ചായത്തുകളിലും വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...