ബംഗളൂരു: കന്നഡ നടന്‍ കിച്ച സുധീപിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നടന്റെ മാനേജര്‍ ജാക്ക് മഞ്ജുവിനാണ് കത്ത് ലഭിച്ചത്. കന്നഡ താരം കിച്ചാ സുദീപിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് ഭീഷണി വന്നിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കത്ത് ഉറവിടം സിനിമാ മേഖലയില്‍ നിന്നാണെന്ന് സുദീപ് മാധ്യമങ്ങളോട് പറഞ്ഞു.
‘എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചു, അത് അയച്ചത് ആരാണെന്ന് എനിക്കറിയാം, അത് സിനിമാ മേഖലയിലെ ഒരാളുടെതാണ്, അവര്‍ക്ക് തക്കതായ മറുപടി ഞാന്‍ നല്‍കും. എന്റെ ദുഷ്‌കരമായ സമയങ്ങളില്‍ എന്റെ കൂടെ നിന്നവര്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും’ അദ്ദേഹം ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന കര്‍ണാടാക തിരഞ്ഞെടുപ്പില്‍ ബിജിപിയ്ക്കായി പ്രചാരണം നടത്തുമെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കിച്ച സുധീപ് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു സുധീപിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും അദ്ദേഹത്തോടുളള ബഹുമാനവും ആദരവും കണക്കിലെടുത്ത് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും സുധീപ് പറഞ്ഞു.