പശ്ചിമബംഗാളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഗ്രാമപ്രധാനിയുടെ പതിനേഴുകാരിയായ മകളെ കുടുസുമുറിയില്‍ ഒരാഴ്ചയോളം യുവാവ് പൂട്ടിയിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പശ്ചിമബംഗാളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഗ്രാമപ്രധാനിയുടെ പതിനേഴുകാരിയായ മകളെ കുടുസുമുറിയില്‍ ഒരാഴ്ചയോളം യുവാവ് പൂട്ടിയിട്ടു. ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

ഈ കാര്യത്തില്‍ പോലീസ് പ്രതികരിക്കാനും തയ്യാറായില്ല.ഓമല്ലൂരിലെ ഇരുമ്പു കടയിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍ നാഗ് ബന്‍സിയുടെ (22) താമസസ്ഥലത്തുനിന്നാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. അഞ്ചുദിവസം മുമ്പ്   ജോലിക്ക് കയറിയ യുവാവ് രാവിലെ മുറി പൂട്ടി താക്കോലുമായി പോകുകയും രാത്രി മടങ്ങിവന്ന് ടെറസില്‍ പോയി ഭക്ഷണം പാകം ചെയ്ത് കുട്ടിക്ക് നല്‍കുകയുമായിരുന്നു.

പ്രണയത്തിലായിരുന്ന ഇവര്‍ ജൂലായ് 22നാണ് നാട്ടില്‍ നിന്നു കടന്നതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ പശ്ചിമബംഗാളിലെ ശക്തിവാഹന്‍ എന്ന സംഘടന റായ്ഗഞ്ച് പോലീസിലും നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച്‌ ആലപ്പുഴയിലാണെന്ന് കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...