വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; പ്രതികളായ പോലീസുകാരെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ പോലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറല്‍ എസ് പി ഡി ശില്‍പ്പയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. കാട്ടാക്കടയില്‍ പണത്തിന് വേണ്ടി വ്യാപാരിയായ മുജീബിനെ കൈവിലങ്ങണിയിച്ച് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത് പോലീസുകാരും സുഹൃത്തും ചേര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി കാട്ടാക്കടയിലെ സ്ഥാപനം പൂട്ടി കാറില്‍ പോവുകയായിരുന്ന മുജീബിനെ പോലീസ് യൂണിഫോം അണിഞ്ഞെത്തിയ രണ്ടുപേര്‍ വാഹനം തടഞ്ഞ് ബന്ദിയാക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ കയറി പോലീസ് യൂണിഫോമിട്ടവര്‍ വിലങ്ങ് വച്ച് മുജീവിനെ സ്റ്റിയറിഗിനൊപ്പം ബന്ധിപ്പിച്ചു. മുജീബ് ബഹളം വച്ചപ്പോഴാണ് പോലീസ് വേഷധാരികള്‍ കാറില്‍ രക്ഷപ്പെട്ടത്. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് പോലീസുകാരാണെന്നും മാസ്‌ക്ക് ധരിച്ചുവെന്നുമാത്രമായിരുന്നു മുജീബിന്റെ മൊഴി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...