വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതിന് ശേഷം റോഡരികില്‍ തള്ളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദനം. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിനാണ് (45) ക്രൂരമായ മര്‍ദനമേറ്റത്. ഇയാളെ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ചതിന് ശേഷം റോഡരികില്‍ തള്ളുകയായിരുന്നു. കോഴിക്കോട് കക്കോടിയില്‍ ഇന്നലെ രാത്രി ആയിരുന്നു സംഭവം. നാലംഗ സംഘം വാനിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച്‌ വാഴക്കാടിനു സമീപം റോഡരികില്‍ തള്ളുകയായിരുന്നു. നിലവില്‍ ലുഖ്മാനുല്‍ ഹക്കീം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചികിത്സയിലാണ്.

കട നടത്തുന്ന ഹക്കീം രാത്രി കട അടച്ച്‌ കോഴിക്കോട് ഭാഗത്തേക്കു ബൈക്കില്‍ പോകുകയായിരുന്നു. മഴ പെയ്തപ്പോള്‍ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. മഴ കുറഞ്ഞപ്പോള്‍ മഴക്കോട്ട് ധരിക്കവേ ഒരു വാന്‍ തന്റെ അടുത്തു വന്നു നിര്‍ത്തിയതായി ഹക്കീം പറഞ്ഞു. തുടര്‍ന്ന് വാനിന്റെ വാതില്‍ തുറന്ന് രണ്ടു പേര്‍ പെട്ടെന്ന് തന്നെ അതിനകത്തേക്കു പിടിച്ചു തള്ളി.

ഹക്കീം ഉറക്കെ നിലവിളിച്ചു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും ഹക്കീമുമായി വാന്‍ പോയിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്‍, ചേവായൂര്‍ ഇന്‍സ്പെക്ടര്‍ കെ.കെ ബിജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. എസ്‌ഐമാരായ ഡി.ഹബീബ് റഹ്മാന്‍, ഹരീഷ് കുമാര്‍, യു.കെ ജയദേവന്‍ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയ കാരണത്തെക്കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

0
കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം....

അയാട്ട അംഗീകൃത കോഴ്സുകളുമായി കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സിയാല്‍ അക്കാദമി ; ഇപ്പോള്‍ അപേക്ഷിക്കാം

0
കൊച്ചി : കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്‍റര്‍നാഷണല്‍ എയര്‍...

വെച്ചൂച്ചിറ നവോദയ വിദ്യാലയം : ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; ജൂലൈ...

0
പത്തനംതിട്ട : വെച്ചൂച്ചിറ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28...

കെ.കെ.നായർ ലൈബ്രറി ആന്റ് റിസർച്ച് സെന്റർ പത്തനംതിട്ടയിൽ ആരംഭിക്കും

0
പത്തനംതിട്ട : കെ.കെ.നായർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലൈബ്രറി & റിസർച്ച് സെന്റർ...