കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജരായ നാലുപേരെ തട്ടിക്കൊണ്ടുപോയി ; എട്ടുമാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു

For full experience, Download our mobile application:
Get it on Google Play

യുഎസ്: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജരായ നാലുപേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയെ ഉള്‍പ്പെടെയാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. കാലിഫോര്‍ണിയയിലെ മെര്‍സിഡ് കൗണ്ടിയില്‍ തിങ്കളാഴ്ചയാണ് സംഭവം. ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്ലീന്‍ കൗര്‍ (27), എട്ട് മാസം പ്രായമുള്ള മകള്‍ അരുഹി ധേരി, 39 കാരനായ അമന്‍ദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സൗത്ത് ഹൈവേ 59-ല്‍ നിന്നാണ് നാലുപേരെയും തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നയാള്‍ അപകടകാരിയാണെന്നും ഇയാളുടെ കൈവശം ആയുധങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാല്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംശയാസ്പദമായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

2019ലും ഇന്ത്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയിരുന്നു. അന്ന് ടെക്‌നീഷ്യനായിരുന്ന തുഷാര്‍ ആത്രെയെ കാമുകിയുടെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുഎസിലെ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഉടമയാണ് തുഷാറിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകല്‍ നടന്ന് മണിക്കൂറുകള്‍ക്കകം ഇയാളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...