പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൽ സലാമിനെ സംസ്ഥാന വെെദ്യുതി വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി: പോപ്പുലർ ഫ്രണ്ട് ഓൾ ഇന്ത്യ നേതാവിനെ സംസ്ഥാന വെെദ്യുതി വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിഎഫ്ഐ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൽ സലാം എന്ന ഒ.എം.എ സലാമിനെയാണ് കെ.എസ്.ഇ.ബി സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. മഞ്ചേരിയിലെ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു അദ്ദേഹം.

രാജ്യവ്യാപകമായി പിഎഫ്ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി എത്തിയത്. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്‌പെൻഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റു ചെയ്തിരുന്നു. നിലവിൽ എൻഐഎ കസ്റ്റഡിയിലാണ് സലാം.

സലാമിനെതിരെ വിജിലൻസ് അന്വേഷണവും നടന്നുവരികയായിരുന്നു. സർവ്വീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വർഷം ഓഗസ്റ്റിൽ സലാമിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. സെപ്തംബർ 30നാണ് സലാമിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...